പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടബലിയുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ തമിഴ്നാട്ടുകാരനായ മധുരെ പാണ്ഡ്യന് ആധി വര്‍ധിച്ചിരിക്കുകയാണ്.
ഭാര്യ അര്ച്ചനാദേവിയെ തേടിയുള്ള യാത്രയിലാണ് മധുരെ പാണ്ഡ്യന് മൂന്ന് മാസം മുമ്ബാണ് തമിഴ്നാട്ടിലെ രാജപാളയം ദളവാപുരത്തുനിന്ന് മധുരെ പാണ്ഡ്യന്റെ ഭാര്യ അര്‍ച്ചനാ ദേവിയെ കാണാതാകുന്നത്. മലയാളിയായ പൂജാരിയാണ് യുവതിയെ കടത്തിക്കൊണ്ടുപോയതെന്ന പരാതി അന്നേ മധുരെ പാണ്ഡ്യന് ഉന്നയിച്ചിരുന്നു.
രാജപാളയം മീനാക്ഷിപുരത്തെ മാരിയമ്മന്‍ കോവിലിലെ പൂജാരിയുമായി അര്ച്ചനാദേവിക്കുണ്ടായ ബന്ധം വളര്‍ന്നതോടെയാണ് ഭര്‍ത്താവ് മധുരെ പാണ്ഡ്യനേയും 6 ഉം 2 ഉം വയസുള്ള മക്കളെയും ഉപക്ഷിച്ച് കടന്നുകളഞ്ഞത്. യുവതിയെ ആദ്യദിവസം ദളവാപുരം പോലീസ് പിടി കുടി ബന്ധുക്കളെ ഏല്പിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ യുവതി വീണ്ടും ഇയാള്‍ക്കൊപ്പം പോയി. പുജാരിയുടെ പേര് സമ്ബത്ത് എന്നാണെന്നും കൊല്ലമാണ് സ്വദേശമെന്നും മാത്രമാണ് ബന്ധുക്കള്‍ക്ക് ആകെയുള്ള വിവരം. കേരളത്തില്‍നിന്നു വരുന്ന നരബലി വാര്‍ത്തകള്‍ കേട്ടതോടെ മധുരെ പാണ്ഡ്യൻ പത്തനംതിട്ടയിലെത്തി പോലീസിനെ സമീപിച്ചിരിക്കുകയാണ്.