IndiaNEWS

എസ്.ബി.ഐ ഓഫീസെഴ്സ് അസോസിയേഷൻ കേരള സർക്കിൾ സമ്മേളനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർമാരുടെ ഏക ട്രേഡ് യൂണിയൻ സംഘടനയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ കേരള സർക്കിൾ 8-മത് ത്രൈ വാർഷിക ജനറൽ കൌൺസിൽ യോഗം തിരുവനന്തപുരത്ത് സ: രാമനാഥൻ നഗർ എ.കെ.ജി സെന്ററിൽ നടന്നു. ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

എസ്. ബി. ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായിറെഡ്ഡി വിശിഷ്ടാതിഥി ആയിരുന്നു.
ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫീസർസ് കോൺഫെഡറേഷന്റെയും ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫീസർസ് ഫെഡറേഷന്റെയും ജനറൽ സെക്രട്ടറി സൗമ്യ ദത്ത മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ പ്രസിഡന്റ് ദീപക് ശർമ്മ, AIBOC സംസ്ഥാന പ്രസിഡൻ്റ് വി എസ് ഉണ്ണികഷ്ണൻ, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) പ്രസിഡന്റ് അഖിൽ.എസ്, എസ് ബി ഐ പെൻഷനേഴ്സ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എ.ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സമ്മേളനത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, ട്രേഡ് യൂണിയൻ നേതാക്കൾ, ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻ്റ് ബിജു ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും, തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.ജഗന്നാഥൻ നന്ദിയും പ്രകാശിപ്പിച്ചു . രണ്ടായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: