LocalNEWS

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദ്ദനമേറ്റു, വധശ്രമത്തിന് കേസ്

കണ്ണൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദ്ദിച്ച കേസിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്. പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജന് മർദനമേറ്റ കേസിലാണ് അതേ നാട്ടുകാരും  സഹോദരങ്ങളുമായ തുന്നൻ ശിവദാസൻ (52), തുന്നൻ ദിനേശൻ (4O) എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.

നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് ആയുധവുമായി മർദ്ദിച്ചു എന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കാൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പ് പ്രവർത്തകൻ കൂടിയാണ് രാജൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: