
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുന്നറിയിപ്പും ഭീഷണിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കും.

ഉപദേശം നല്‍കാം. അല്ലാതെ, ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തരുത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയത്.