NEWS

പുറത്താക്കിയത് ആഭ്യന്തര വിഷയം; കാരണം പുറത്തുപറയുന്നില്ല: സന്ദീപ് വാര്യര്‍ 

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും സാധാരണ ബിജെപി പ്രവര്‍ത്തകനാണ് താനിപ്പോളെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
 പാര്‍ട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു വാക്കും പ്രതീക്ഷിക്കരുത്. ആദ്യം രാജ്യം, രണ്ടാമത് പാര്‍ട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട്. അച്ചടക്കമുള്ള പാര്‍ട്ടി ഭടനാണ് താനിപ്പോൾ: സന്ദീപ് വാര്യര്‍ പറഞ്ഞു.
 സംസ്ഥാന നേതൃത്വവുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ സന്ദീപ് വാര്യരെ ദിവസങ്ങള്‍ക്ക് മുമ്ബാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.

Back to top button
error: