കാകിനാഡ: ബാങ്കില്‍ നിന്ന് ലോണെടുത്തവര്‍ തിരിച്ചടവ് നടത്താത്തത് കാരണം ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്തു.
ആന്ധ്രപ്രദേശിലെ കാകിനാഡ ജില്ലയിലെ പിതപുരം സ്വദേശിയായ വിസപ്രഗത ശ്രീകാന്ത് ആണ് മരിച്ചതെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പുതുച്ചേരിയിലെ യാനത്തുള്ള ബാങ്കില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്.
യാനത്തെ ഗോപാല്‍ നഗറിലുള്ള എച്ച്പി ഗ്യാസ് കമ്ബനിക്ക് സമീപമുള്ള വാടകവീട്ടിലാണ് ശ്രീകാന്ത് താമസിച്ചിരുന്നത്. ഈ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യാനത്തെ യൂക്കോ ബാങ്കിലാണ് (UCO Bank) ശ്രീകാന്ത് ജോലി ചെയ്തിരുന്നത്.സമീപത്തു നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.