ലണ്ടന്‍: ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ധനമന്ത്രി ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. രാജ്യത്തെ പിടിച്ചുകുലുക്കിയ വിപണിതകര്‍ച്ചയ്ക്ക് ഇടയാക്കി ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ഈ സമ്പാത്തിക പാക്കേജിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്നാണ് വിവരം.
United Kingdom Finance Minister Kwasi Kwarteng has been sacked, reports UK Media
(Pic source: Reuters) pic.twitter.com/xCPYTUtzGG
— ANI (@ANI) October 14, 2022
ക്വാർട്ടെംഗ് ഇനി ഖജനാവിന്റെ മേധാവി ആയിരിക്കില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. ഏതാനും ദിവസം മുന്‍പ് ഇദ്ദേഹത്തെ പുറത്താക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നതായി ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച പോലും ഈ വാര്‍ത്തയെ തള്ളി ക്വാർട്ടംഗ് രംഗത്ത് എത്തിയിരുന്നു. ‘താന്‍ എവിടെയും പോകില്ല’ എന്നാണ് അദ്ദേഹം ഈ വാര്‍ത്തകളോട് പ്രതികരിച്ചത്.
1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരുന്നയാള്‍ എന്ന പദവിക്കാണ് ഇതോടെ ക്വാർട്ടെംഗ് അര്‍ഹനാകുന്നത്.37 ദിവസത്തേക്ക് മാത്രം അധികാരത്തില്‍ എത്തിയ ലിസ് ട്രസ് നേരത്തെ വാഷിംഗ്ടണിലെ ഐഎംഎഫ് യോഗത്തിന് പോയ ക്വാർട്ടെംഗിനോട് ലണ്ടനിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച വൈകി ഇപ്പോഴത്തെ ധനമന്ത്രിയെ പുറത്താക്കലുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു.
വർഷങ്ങളോളം മുരടിച്ച വളർച്ചയിൽ നിന്നും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഉദ്ദേശിച്ച് വൻതോതിലുള്ള നികുതിയിളവുകൾക്കും നിയന്ത്രണങ്ങൾ നീക്കുന്നതും അടങ്ങുന്ന പുതിയ ധനനയം ക്വാർട്ടെംഗ് സെപ്റ്റംബർ 23-ന് പ്രഖ്യാപിച്ചത്. എന്നാൽ പുതിയ ധനനയത്തോട് വിപണികളിൽ നിന്നുള്ള പ്രതികരണം തീര്‍ത്തും മോശമായിരുന്നു. വായിപയെടുക്കലും മോർട്ട്ഗേജ് ചെലവുകളും കുതിച്ചുയർന്നതിനാൽ പെൻഷൻ ഫണ്ടുകൾ അടക്കം പ്രതിസന്ധിയിലാകാതിരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇടപെടേണ്ട അവസ്ഥയിലായി.