NEWS

യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ സഹായിക്കണം ,കേന്ദ്രത്തോട് നോർക്ക

യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ ടോമി തോമസിനെ രക്ഷിക്കാൻ ശ്രമിക്കുന്ന സന്നദ്ധ സംഘടനകളെ സഹായിക്കണം എന്നാവാശ്യപ്പെട്ട് നോർക്ക കേന്ദ്രസർക്കാരിന് കത്തെഴുതി .നോർക്ക ഡയറക്ടർ കെ ഇളങ്കോവൻ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ കേരള സർക്കാർ നൽകുന്ന നിയമ സഹായങ്ങളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട് .

യെമനി പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിമിഷ ജയിലിൽ കഴിയുന്നത് .കീഴ്കോടതിയിൽ വേണ്ട നിയമ സഹായം ലഭിക്കാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷയുടെ ശിക്ഷ മേൽക്കോടതിയും ശരിവെയ്ക്കുക ആയിരുന്നു .പാസ്സ്‌പോർട്ട് തടഞ്ഞുവെച്ച് മാസങ്ങളായി പീഡനമനുഭവിച്ച താൻ യെമനി പൗരനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നിമിഷ കോടതിയെ അറിയിച്ചത് .

Signature-ad

“സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ “രൂപീകരിച്ച് മലയാളികൾ നിമിഷയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് .കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി നിമിഷയെ രക്ഷപ്പെടുത്താൻ ആകുമോ എന്നാണ് ആക്ഷൻ കൗൺസിൽ നോക്കുന്നത് .കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ യെമനിലെ ഇന്ത്യൻ അംബാസഡർക്ക് വേണ്ട നിർദേശങ്ങൾ നൽകണമെന്ന് നോർക്ക കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് കത്തിലൂടെ അഭ്യർത്ഥിക്കുന്നു .

Back to top button
error: