LocalNEWS

കായണ്ണയില്‍ മന്ത്രവാദിയെ കാണാനെത്തിയവരുടെ വാഹനം തല്ലി തകര്‍ത്തു

കോഴിക്കോട്: കായണ്ണയില്‍ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം. ചാരുപറമ്പില്‍ രവി എന്നയാള്‍ക്ക് നേരെയാണ് പ്രതിഷേധം. ഇയാളെ കാണാന്‍ എത്തിയ ആളുകളുടെ വാഹനം തല്ലി തകര്‍ത്തു. രവിക്കെതിരേ നേരെത്തെ ലൈംഗിക പീഡന പരാതിയില്‍ കേസ് ഉണ്ട്.

വര്‍ഷങ്ങളായി മന്ത്രവാദം നടത്തുന്ന രവിക്ക് സ്വകാര്യ അമ്പലവുമുണ്ട്. ഇയാളെ തേടി നിരവധി പേര്‍ എത്താറുണ്ട്. മന്ത്രവിദ്യയ്ക്ക് ശേഷം ഉറഞ്ഞുതുള്ളുകയും വെളിപ്പെടുത്തലുകള്‍ നടത്തുകയുമാണ് രവിയുടെ രീതി. അതിനിടെയാണ് ഒരു കുട്ടിക്കെതിരേ ലൈംഗികാക്രമണം നടത്തിയെന്ന പരാതി ഉയരുന്നത്.

Signature-ad

തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ രവി കുറച്ച് കാലത്തേക്ക് മന്ത്രവാദം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, അടുത്തിടെയായി ഇയാള്‍ വീണ്ടും സജീവമായി. ഇലന്തൂര്‍ സംഭവത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ മന്ത്രവാദിക്കെതിരേ നാട്ടുകാര്‍ വീണ്ടും സംഘടിക്കുകയായിരുന്നു.

Back to top button
error: