LocalNEWS

ജപ്തി നോട്ടീസ് പതിച്ച ബാങ്കില്‍ 70 ലക്ഷത്തിന്റെ ലോട്ടറി കൈമാറി ‘പൂക്കുഞ്ഞിന്റെ പ്രതികാരം’

കൊല്ലം: ബാങ്കിന്റെ ജപ്തി നോട്ടീസിനുപിന്നാലെ ലോട്ടറിയിലൂടെ ഭാഗ്യം കടാക്ഷിച്ച മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞ് അതേ ബാങ്കില്‍ത്തന്നെ ടിക്കറ്റ് കൈമാറി.

മീന്‍ കച്ചവടക്കാരനായ പൂക്കുഞ്ഞിന് ബുധനാഴ്ചയാണ് കേരള ഭാഗ്യക്കുറി അക്ഷയയുടെ 70 ലക്ഷം രൂപ അടിച്ചത്. ഒരു മണിക്ക് ടിക്കറ്റെടുത്തു. രണ്ടുമണിക്ക് യൂണിയന്‍ ബാങ്കിന്റെ (പഴയ കോര്‍പ്പറേഷന്‍ ബാങ്ക്) കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയില്‍നിന്നു വായ്പ കുടിശ്ശികയുടെ ജപ്തി നോട്ടീസെത്തി. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്.

Signature-ad

സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ഒന്‍പതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ഒടുക്കാനുള്ളത്. കൂടാതെ മറ്റ് കടങ്ങളുമുണ്ട്. ഇതെല്ലാം തീര്‍ത്ത് ചെറിയ ബിസിനസുമായി ജീവിതം മുന്നോട്ടുനീക്കാനാണ് ആഗ്രഹം. തുക ലഭിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ നീക്കുമെന്ന് മുംതാസും പറഞ്ഞു.

 

Back to top button
error: