മംഗളൂരു: ടിക്കറ്റില്ലാതെ മംഗളൂരുവില്‍നിന്ന് ഗോവയിലേക്ക് തീവണ്ടിയില്‍ യാത്ര ചെയ്ത കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ക്ക് ഒരു മാസം തടവും പിഴയും വിധിച്ച് കോടതി.
കോഴിക്കോട് തരിയാട് കട്ടിപ്പാറ സ്വദേശികളായ യുനീസ് (24), മിസാബ് (24), സുജിത് (23), ജുനൈദ് (24), വിഷ്ണു (24) എന്നിവരെയാണ് ഉഡുപ്പി ജെ.എം.എഫ്. കോടതി ഒരുമാസം തടവിനും 1,100 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്.
മംഗളൂരു സെന്‍ട്രലില്‍ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ എക്സ്‌പ്രസില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ടിക്കറ്റെടുക്കാതെ കയറിയ ഇവര്‍ ടി.ടി.ഇ. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അപമര്യാദയായി പെരുമാറുകയും ചെയ്തു.
ടി.ടി.ഇ. വിവരമറിയിച്ചതിനെത്തുടര്‍ന്ന് തീവണ്ടി ഉഡുപ്പിയില്‍ എത്തിയപ്പോള്‍ റെയില്‍വേ സുരക്ഷാസേന ഇവരെ പിടികൂടുകയായിരുന്നു.തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.