തിരുവനന്തപുരം: കൊച്ചുവേളിയിൽ ഷണ്ടിംഗിനിടെ ട്രെയിൻ എൻജിൻ പാളംതെറ്റി. വെള്ളിയാഴ്ച പുലർച്ചെ 3.30 നായിരുന്നു സംഭവം.
ഷണ്ടിംഗ് യാർഡിലേക്ക് മാറ്റുമ്പോൾ പാളം തെറ്റി ട്രെയിൻ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് യാർഡിലേക്കുള്ള വൈദ്യുതി തടസപ്പെട്ടു.