ബംഗളൂരു :രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പ്രതിരോധിക്കാന്‍ ബി.ജെ.പി ഇന്നുമുതല്‍ മണ്ഡലംതോറുമുള്ള പര്യടനം നടത്തുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമാണ് പര്യടനം നടത്തുക. ആദ്യഘട്ടത്തില്‍ 50 നിയമസഭ മണ്ഡലങ്ങള്‍ പിന്നിടുമെന്ന് യെദിയൂരപ്പ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രക്ക് കർണാടകയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം.