
ലൂട്ടന്‍ :മലയാളി യുവതി യു കെ യിൽ നിര്യാതയായി.
ബെഡ്ഫോര്‍ഡ്ഷെയറിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ ചാക്കോ മാത്യു എല്‍സി മാത്യു ദമ്പതികളുടെ മകള്‍ ജീന മാത്യുവാണ് (27 വയസ്സ്) ഒക്ടോബർ 10 തിങ്കളാഴ്ച്ച യു കെ യിൽ നിര്യാതയായത്.
ബള്‍ഗേറിയയില്‍ മെഡിസിന് വിദ്യാര്‍ത്ഥിയായിരുന്ന ജീന കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗബാധിതയായിരുന്നു.പഠനം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ജീനയെ മരണം കവര്‍ന്നത്.






