പാലക്കാട് : പാലക്കാട് ഒറ്റപ്പാലം പനമണ്ണയിൽ പശു വാഹനത്തിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പനമണ്ണ കുഴിക്കാട്ടിൽ വീട്ടിൽ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്. പശുവിന്റെ കൊമ്പ് ശരീരത്തിൽ കുത്തിക്കയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഉടൻ ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്ക് ഇടിച്ച് പശുവും ചത്തു.
Related Articles
കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; അപകടത്തിന്റെ ഉത്തരവാദിത്വം, കരാറുകാരന് അറസ്റ്റില്‍
November 25, 2024
ബൈക്കില്‍ പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചു; ഡെലിവറി ബോയിയെ വാള് കൊണ്ട് ആക്രമിച്ചു; രണ്ടു പേര് പിടിയില്‍
November 25, 2024
നഗ്നത പ്രദര്‍ശിപ്പിച്ചശേഷം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകരായി ഹരിതകര്‍മസേന, പ്രതിയെ പിടികൂടി
November 25, 2024