CrimeNEWS

മറയൂരില്‍ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയത് വായില്‍ കമ്പി കുത്തിക്കയറ്റി

ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി. തീര്‍ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്, സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പെരിയകുടിയില്‍ അമ്മാവന്റെ പേരിലുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായതായാണ് സംശയം.

Signature-ad

തുടര്‍ന്ന് പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായില്‍ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തും. ഇതിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: