ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി ,ഗീത ജെയിൻ എംഎൽഎ ശിവസേനയിൽ ചേർന്നു

മഹാരാഷ്ട്ര ബിജെപി എംഎൽഎ ഗീത ജെയിൻ ശിവസേനയിൽ ചേർന്നു .ബിജെപിയിലെ തീപ്പൊരി എംഎൽഎ ആയാണ് ഇവർ അറിയപ്പെടുന്നത് .ഇവർ മേയർ ആയി ഇരുന്നിട്ടുമുണ്ട് .
പാർട്ടിയിലെ ഗ്രൂപ് പോരിനെ തുടർന്നാണ് ഗീത ജെയിൻ ശിവസേനയിൽ എത്തിയത് .ബിജെപി നേതാവ് നരേന്ദ്ര മേത്തയുമായി ഇവർ ഏറ്റുമുട്ടിയിരുന്നു .നരേന്ദ്ര മേത്തയ്ക്കെതിരെ സ്വതന്ത്രയായി നിന്ന് ഗീത വൻ വിജയവും കരസ്ഥമാക്കിയിരുന്നു .തുടർന്ന് അന്ന് മുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു .
മീരാഭയന്തർ മണ്ഡലത്തിലെ എംഎൽഎ ആണ് ഗീത .ഗീത ജെയിനിനെ പിന്തുണക്കുന്ന ഏതാനും കൗൺസിലർമാരും ശിവസേവനയിൽ ചേർന്നിട്ടുണ്ട് .മഹാരാഷ്ട്രയിൽ ഇത് ബിജെപിയ്ക്ക് തിരിച്ചടിയുടെ നാളുകൾ ആണ് .ബിജെപിയുടെ മുതിർന്ന നേതാവ് ഏകനാഥ് ഗഡ്സെ അടുത്തിടെയാണ് ശിവസേനയിൽ ചേക്കേറിയത് .
ഗീത ജൈന കൂടി ചേർന്നതോടെ ശിവസേവനയുടെ നിയമസഭയിലെ അംഗബലം 65 ആയി .56 ൽ നിന്ന് ഒമ്പത് പേരെ കൂടി കൂടെ കൂട്ടിയാണ് ശിവസേന 65 ലേക്ക് ഉയർന്നത് .






