തൃശ്ശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി.
സംഭവത്തിൽ മുന്‍ പഞ്ചായത്ത് മെമ്ബറും കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്ബില് സുരേഷിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
ഇയാൾ ഒളിവിലാണെന്ന് വിവരം.അച്ഛനും അമ്മയും മരിച്ചതിനുശേഷം സഹോദരന്റെ സംരക്ഷണയിലാണ് യുവതി കഴിഞ്ഞിരുന്നത്. സഹോദരന് ഗള്‍ഫിലാണ്. സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതിയുടെ താമസം. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയം സുരേഷ് വീട്ടില്‍ കയറി യുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.