കൊച്ചി : വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. നാല് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടിയുടെ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയവരുടെ പക്കല്‍ നിന്നുമാണ് കസ്റ്റംസ് എയര്‍ ഇന്‍്റലിജന്‍സ് വിഭാഗം സ്വര്‍ണ്ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒന്നരക്കോടിയോളം മതിപ്പു വിലയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍ മലദ്വാരത്തിലും അടിവസ്ത്രത്തിലുമായാണ് സ്വര്‍ണ്ണം കടത്തിയത്.
കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1783 ഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. അതേസമയം മലപ്പുറം സ്വദേശിയില്‍ നിന്ന് 1140 ഗ്രാാം സ്വര്‍ണ്ണവും കസ്റ്റംസ് പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശിയായ ഒരാളില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. 117 ഗ്രാം സ്വര്‍ണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി ഇയാള്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്.
മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരിച്ചറിയാതിരിക്കാന്‍ അടിവസ്ത്രത്തില്‍ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
നാലാമൻ ബേസ് ബോർഡിൽ പൊടിരൂപത്തിൽ ഒട്ടിച്ചാണ് സ്വർണ്ണം കടത്തിയത്.