IndiaNEWS

മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

മുംബൈ: ദൂരദര്‍ശനിലെ മെഗാ ഹിറ്റ് പരമ്പര ‘സ്വാഭിമാന്‍’ ലൂടെ പ്രശസ്തനായ ബോളിവുഡ് നടന്‍ അരുണ്‍ ബാലി (79) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 4.30ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. പ്രതിരോധശേഷി ഇല്ലാതാക്കുന്ന മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് റിലീസ് ചെയ്ത അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ‘ഗുഡ്ബൈ’ ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.

സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അമ്മാവനായി ലേഖ് ടണ്ടന്റെ ടിവി പരമ്പര ‘ദൂസ്‌രാ കേവലി’ലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ചാണക്യ, സ്വാഭിമാന്‍, ദേസ് മേ നിക്കല്ല ഹോഗാ ചന്ദ്, കുംകം – ഏക് പ്യാര സാ ബന്ധന്‍, പി.ഒ.ഡബ്ല്യു – ബന്ദി യുദ്ധ് കെ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു.

Signature-ad

സൗഗന്ധ്, രാജു ബന്‍ ഗയാ ജെന്റില്‍മാന്‍, ഖല്‍നായക്, സത്യ, ഹേ റാം, ലഗേ രഹോ മുന്ന ഭായ്, 3 ഇഡിയറ്റ്സ്, റെഡി, ബര്‍ഫി, മന്‍മര്‍സിയാന്‍, കേദാര്‍നാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Back to top button
error: