KeralaNEWS

മനസ്സ് അറിയാനുള്ള സോഫ്റ്റ്‌വെയർ നൽകാമെന്ന് വാഗ്ദാനം, കണ്ണൂരിലെ വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത് ഒന്നരക്കോടി

തങ്ങളുടെ കൈവശമുള്ള അപൂര്‍വ്വ സോഫ്റ്റ് വെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വ്യാപാരിയില്‍ നിന്നും ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മട്ടന്നൂരില്‍ വുഡ് ഫാക്ടറി നടത്തുന്ന കൊളച്ചേരി പാട്ടയത്തെ കെ.പി അബ്ദുള്‍ സത്താറാണ് ഉത്തരമേഖലാ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് റുവൈസ്, മുഹമ്മദ് ആദില്‍, മുഹമ്മദ് ആസിന്‍, ഇല്യാസ്, ഫൈസല്‍ എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അബ്ദുള്‍ റഫ് എന്ന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാള്‍ തങ്ങളുടെ പക്കല്‍ അപൂര്‍വ്വ സോഫ്റ്റ് വെയറുണ്ടെന്നും റെഡിമെയ്ഡ് റീടെയില്‍ വസ്ത്രവ്യാപാരത്തിന് ഏറ്റവും ഉത്തമമാണിതെന്നും ഇതിന് ഒട്ടേറെ സാദ്ധ്യതകളുണ്ടെന്നും പറഞ്ഞാണ് അബ്ദുള്‍ സത്താറിനെ സമീപിച്ചത്.

ഫോണില്‍ സംസാരിച്ചാൽ പോര ആളെ നേരിട്ട് കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു കാറില്‍ അയാൾ വീട്ടിലെത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തുന്ന വരുടെ മനസറിഞ്ഞ് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളെക്കുറിച്ച്‌ ഫോട്ടോ കാണിച്ചു തരുന്ന സോഫ്റ്റ് വെയറാണുള്ളതെന്ന് വിശ്വസിപ്പിച്ചു. ഇതു റിലയന്‍സ് കമ്പനിക്ക് വിറ്റാല്‍ 10 കോടി രൂപ കിട്ടുമെന്നും പറഞ്ഞു.

Signature-ad

തുടര്‍ന്ന് കണ്ണൂര്‍ പയ്യാമ്പലത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച്‌ കച്ചവടമുറപ്പിച്ചു. ആ സമയം കാണിച്ചു തന്നത് ഒരു വ്യാജസോഫ്റ്റ് വെയറായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. പല തവണകളിലായി 1.58 കോടി രൂപ തന്നില്‍ നിന്നും പ്രതികള്‍ വാങ്ങിയെന്നും പക്ഷേ അനന്ത സാദ്ധ്യതകളുള്ള ഈ സോഫ്റ്റ് വെയർ നൽകുകയോ ഇതിൻ്റെ കച്ചവടത്തിൽ തന്നെ പങ്കാളിയാക്കുകയോ ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: