ന്യൂഡല്‍ഹി: രാജ്യത്ത് നാല് കഫ് സിറപ്പുകള്‍ക്ക് കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.
പ്രൊമേത്താസൈന്‍ ഓറല്‍ സൊല്യൂഷന്, കൊഫെക്സാമെലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികള്‍ മരിച്ച സംഭവത്തെ തുടർന്നാണിത്. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്.