LocalNEWS

തെരുവുനായ കുറുകെ ചാടി അപകടം: ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കോട്ടയം: തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തെത്തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി വി കെ രാജു ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ ഏഴിന് രാത്രിയാണ് അപകടമുണ്ടായത്. വ്യാപാരിയായ ഇദ്ദേഹം രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ബൈക്കില്‍ തെരുവുനായ ഇടിച്ച് അപകടമുണ്ടായത്.

Back to top button
error: