NEWS

കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ്; അധ്യാപികയ്ക്കെതിരെ കേസ്

ണ്ണൂര്‍: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപികക്കെതിരെ കൂത്തുപറമ്ബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വടകര ഓര്‍ക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്ബ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചുവെന്ന ചാനല്‍ വാര്‍ത്തക്ക് താഴെയാണ് അധ്യാപിക അപകീര്‍ത്തികരമായ കമന്റിട്ടത്. ഇതു വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Back to top button
error: