NEWS

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അടുത്ത സമ്മാനം 2.5 കോടി

അബുദാബി: ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പിനെ കുറിച്ച്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. 2.5 കോടി ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അടുത്ത സമ്മാനം. അതായത് 50 കോടി ഇന്ത്യന്‍ രൂപ. !!
 കേട്ട് ഞെട്ടാന്‍ വരട്ടെ. പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളാവുന്ന നാല് ഭാഗ്യവാന്മാര്‍ക്ക് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണവും സ്വന്തമാക്കാം.
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. ഓരോ ആഴ്ചയും ക്യാഷ് ടിക്കറ്റുകള്‍ വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നാല് ഇലക്‌ട്രോണിക് നറുക്കെടുപ്പുകളും വരുന്ന ഒരു മാസത്തിനിടെ നടക്കും. ഇതാദ്യമായാണ് പ്രതിവാര നറുക്കെടുപ്പില്‍ ഇങ്ങനെയുള്ള സമ്മാനം ബിഗ് ടിക്കറ്റ് പ്രഖ്യാപിക്കുന്നത്.
2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കും.
 അബുദാബി ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ നറുക്കെടുപ്പില്‍ മലയാളി യുവാവിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്.ദുബായ് ജബല്‍ അലിയിലെ കാര്‍ കമ്ബനിയില്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്ന പ്രദീപാണ് ആ ഭാഗ്യവാന്‍. 20 പേര്‍ക്കൊപ്പമാണ് പ്രദീപ് ടിക്കറ്റെടുത്തത്.44 കോടി രൂപയായിരുന്നു സമ്മാനം.
ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളെ സമ്മാനിച്ചത് ഇന്ത്യയില്‍ നിന്നാണ്.അതിൽ ബഹുഭൂരിപക്ഷവും മലയാളികളുമായിരുന്നു.

Back to top button
error: