CareersNEWS

കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍: പരീക്ഷകള്‍ക്ക് മാറ്റം, ജോലി ഒഴിവ്

തിരുവനന്തപുരം: കേരളസർവകലാശാല 2022  ഒക്ടോബർ 6, 7 തീയതികളിൽ കേരള ലോ അക്കാദമി ലോ കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി കോം എൽ എൽ ബി, ബി ബി എ എൽ എൽ ബി പ്രോജക്ട് ആന്റ് വൈവ വോസി പരീക്ഷകൾക്ക് മാറ്റം. ഒക്ടോബർ 27, 28 തീയതികളിലേക്കാണ് പരീക്ഷകൾ മാറ്റിയത്.

കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം എ ഇംഗ്ലീഷ് പരീക്ഷയുടെ വൈവ ഒക്ടോബർ 6, 7 തീയതികളിൽ അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Signature-ad

ജോലി ഒഴിവ്

കേരളസർവകലാശാലയുടെ കാര്യവട്ടത്തുള്ള മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ (MSICDS) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. ഒറ്റ സീറ്റിലേക്കാണ് ഒഴിവ്. പ്രതിമാസ ശമ്പളം: 15,000 രൂപയാണ്. യോഗ്യത: 55% മാർക്കോടെയുള്ള എം.എ. തമിഴ് (എസ്.സി/എസ്.ടി:50%), യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 14, രാവിലെ 11 മണിക്ക് മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ- ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.keralauniversity.ac.in/jobs സന്ദർശിക്കുക.

കേന്ദ്ര സര്‍വ്വകലാശാലയില്‍ പിജി, പിജി ഡിപ്ലോമ 

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ പിജി, പിജി ഡിപ്ലോമാ കോഴ്സുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് രാത്രി 10 മണിവരെ രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍വ്വകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടിയില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://www.cukerala.ac.in/

Back to top button
error: