CrimeNEWS

താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുക അഥവാ ഓണത്തിനിടയ്ക്ക് പൂട്ടു കച്ചവടം: ചുഴലിക്കിടെ കൊള്ളയ്ക്ക് ശ്രമിച്ച യുവാക്കള്‍ പിടിയില്‍

മിയാമി(യു.എസ്.): ഫ്‌ളോറിഡ ഫോര്‍ട്ട്മയേഴ്‌സില്‍ ഇയാന്‍ ചുഴലിയുടെ ഇരകളെ കൊള്ളയടിക്കാന്‍ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട്‌മേയേഴ്‌സ് ബീച്ച് കവര്‍ച്ച ചെയ്യാന്‍ എത്തിയവരായിരാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു.

തകര്‍ന്നടിഞ്ഞ കെട്ടിട കൂമ്പാരങ്ങളില്‍നിന്നും മോഷണം നടത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Signature-ad

പരിസരപ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരെ കയ്യോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ചുഴലിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമര്‍ജന്‍സി ജീവനക്കാരെയാണ് ഫ്‌ളോറിഡയില്‍ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കുമുമ്പ് ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നുവെങ്കിലും പലരും അവരുടെ വീടുകള്‍ വിട്ടുപോകുവാന്‍ തയ്യാറാകാതിരുന്നത് കൂടുതല്‍ അപകടം വരുത്തിവെച്ചതായും അധികൃതര്‍ പറഞ്ഞു. ഇയാന്‍ ചുഴലിയില്‍ എത്രമാത്രം നാശനഷ്ടം സംഭവിച്ചുവെന്നതിന്റെ കണക്കെടുപ്പുകള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: