തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ ക്ഷമാപണവുമായി പോലീസുകാരന്.
തെറ്റായി അയച്ച ഒരു മെസേജ് അറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതാണെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് എ.എസ്.ഐ. ഉറൂബ് അറിയിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയാണ്.
സംഭവത്തില്‍ ഉറൂബിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.എം. പ്രവര്‍ത്തകനായ എസ്.റിയാസ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്കിയ പരാതിയിലാണ് നടപടി.
ഉറൂബ് പിടി.എ. പ്രസിഡന്റായ സ്കൂളിലെ പി.ടി.എ. ഗ്രൂപ്പിലാണ് കോടിയേരിയുടെ ചിത്രം ഉള്‍പ്പെടെ അപമാനിക്കുന്ന തരത്തിലുള്ള പദങ്ങളുപയോഗിച്ച് പോസ്റ്റ് ഇട്ടത്. കെ.പി.സി.സി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്ഗണ്മാനായിരുന്നു ഉറൂബ്.