NEWS

ശക്തമായ മഴ;കോഴിക്കോടും പാലക്കാടും ജാഗ്രതാ നിർദേശം

പാലക്കാട് : ശക്തമായ മഴയെത്തുടർന്ന് പാലക്കാട്ടും കോഴിക്കോടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്ബുഴ ഡാമിന്‍്റെ ഷട്ടറുകള്‍ തുറന്നു.മഴ കനക്കുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പാലക്കാട് മലമ്ബുഴ അണക്കെട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തുറന്നത്. ഡാമിന്‍്റെ നാലു ഷട്ടറുകളും 15 സെ.മീ വീതമാണ് ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ ആറരയോടെ 25 സെ.മീ. ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങി. ഡാം തുറന്ന സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിൽ കോഴിക്കോട്ടെ ഉറുമി പുഴയില്‍ അപ്രതീക്ഷിതമായി  മലവെള്ളപ്പാച്ചിലുണ്ടായി.ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളില്‍ വെള്ളം കൂടിയിട്ടുണ്ട്.

Back to top button
error: