റിയാദ്: സൗദിയിൽ കഴിഞ്ഞ ദിവസം സംഭവിച്ച വാഹനാപടകത്തിൽ പ്രവാസി മലയാളി മരിച്ചു. ഓമശ്ശേരി സ്വദേശിയായ പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് ആണ് മരിച്ചത്. 33 വയസായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്. സൗദിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്.
റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം സംഭവിച്ചത്. അന്‍വര്‍ ഷഫീഖ് ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.
മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്.