ആയിരക്കണക്കിന് ആളുകളായിരുന്നു മട്ടന്നൂരിൽ കോടിയേരിക്ക് യാത്രാമൊഴി നല്‍കാനെത്തിയത്.
രണ്ട് മണിക്ക് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് മൃതദേഹം എത്തിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ നാല് മണിയോടെ മാത്രമേ ഇവിടെ എത്തുമെന്നാണ് സൂചന. തുറന്നവാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്ബടിയോടെയാണ് തലശ്ശേരിയിലേക്ക് വിലാപയാത്ര പോകുന്നത്.
രാവിലെ ഒമ്ബതരയോടെ ആയിരുന്നു മൃതദേഹം ആശുപത്രിയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത് . 11.20 ഓടെ ബംഗളൂരുവില്‍ നിന്ന് എത്തിയ എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഭാര്യ വിനോദിനി , മകന് ബിനോയ് കോടിയേരി , മരുമകള്‍ റനീറ്റ എന്നിവരും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
സംസ്കാരം നാളെ വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്പലത്ത് നടക്കും.ഒരുമാസത്തിലേറെയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ നില ഇടയ്ക്ക് മെച്ചെപ്പെട്ടെരിന്നു. എന്നാല്‍ വീണ്ടും വഷളാവുകയായിരുന്നു.
നാളെ വൈകിട്ട് കണ്ണൂര്‍ പയ്യാമ്ബലത്താണ് സംസ്കാരം. ടൗണ്‍ഹാളിലും മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പയ്യാമ്ബലത്തെത്തിക്കുക. ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും.