NEWS

2 കോടിയിൽ താഴെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഇല്ല

2 കോടി വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഇല്ല .ഉത്സവ സീസണ് മുന്നോടിയായാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം .മൊറട്ടോറിയം ഇല്ലാത്തവർക്കും ഈ അനുകൂല്യം ലഭിക്കും .കോവിഡിനെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണം എന്ന കേന്ദ്ര ആവശ്യം കോടതി തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം .

2 കോടി രൂപ വരെ വായ്പ എടുത്തവരെ കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും സാധാരണക്കാരുടെ ദീപാവലി ആഘോഷം സർക്കാരിന്റെ കൈയ്യിൽ ആണെന്നും കോടതി പറഞ്ഞിരുന്നു .ഇക്കാര്യത്തിൽ ഉടനടി തീരുമാനം എടുക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു .

Signature-ad

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ ,വിദ്യാഭ്യാസ വായ്പ ,ഭാവന വായ്പ ,വാഹന വായ്പ ,ക്രെഡിറ്റ് കാർഡ് കുടിശ്ശിക ,വ്യക്തിഗത വായ്പ ,തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക .മൊറട്ടോറിയം പദ്ധതി ഉപയോഗപ്പെടുത്താത്തവർക്കും വായ്പകൾ തിരിച്ചടക്കുന്നത് തുടരുന്നവർക്കും ഇത് ബാധകമാണ് .

Back to top button
error: