NEWS

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കെ.എസ് ശബരീനാഥന്‍ 

തിരുവനന്തപുരം :കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന് പിന്തുണയുമായി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍.

നൂറു വര്‍ഷത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതില്‍ അഭിമാനിക്കുന്നതായും തരൂരിന്റെ പത്രികയില്‍ ഒപ്പുവച്ചതായും ശബരീനാഥന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

 

Signature-ad

 

കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരു നേതാവ് തരൂരിന് പരസ്യ പിന്തുണയുമായി രംഗത്തുവരുന്നത്.

Back to top button
error: