NEWS

വെറും അരമണിക്കൂര്‍ കൊണ്ട് നല്ല കട്ടിയുള്ള ശുദ്ധമായ തൈര് ഉണ്ടാക്കാം;തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

വെറും അരമണിക്കൂര്‍ കൊണ്ട് നല്ല കട്ടിയുള്ള ശുദ്ധമായ തൈര് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ആദ്യം തന്നെ ഒരു പാക്കറ്റ് പാല്‍ ഒരു പാത്രത്തില്‍ വച്ച്‌ നന്നായി തിളപ്പിക്കുക. ഒട്ടും വെള്ളം ചേര്‍ക്കരുത്. തിളച്ചതിന് ശേഷം തീ കുറച്ച്‌ വച്ച്‌ ഒന്ന് രണ്ട് മിനിറ്റ് കൂടി പാല്‍ നന്നായി വേവിച്ച്‌ എടുക്കുക. തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക. ചെറിയ ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് പകരുക.

അതിനു ശേഷം ഒരു സ്പൂണ്‍ നല്ല തൈര് ഈ ചെറുചൂടുള്ള പാലില്‍ ചേര്‍ക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു പ്രെഷര്‍ കുക്കര്‍ എടുത്തതിന് ശേഷം അതിലേക്ക് നല്ല തിളച്ച ചൂടുള്ള വെള്ളം ഒഴിക്കുക. തൈര് ഉറ ഒഴിക്കാന്‍ വച്ചിരിക്കുന്ന പാത്രത്തിന് താഴെ നില്‍ക്കുന്ന രീതിയില്‍ വേണം വെള്ളം ഒഴിക്കേണ്ടത്. അതിനു ശേഷം പാത്രം ഒരു മൂടി കൊണ്ട് അടച്ച്‌ ഈ വെള്ളത്തിലേക്ക് തൈര് പാല്‍ മിശ്രിതം ഇറക്കി വയ്ക്കുക. കുക്കര്‍ ലിഡ് കൊണ്ട് മൂടി ഒരു 30 മിനുട്ട് മാറ്റി വച്ചതിന് ശേഷം തുറക്കുക. നല്ല കട്ട തൈര് റെഡി.

Signature-ad

തൈരിന്റെ ഗുണങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്.

നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള കാൽസ്യം 49%, ഫോസ്ഫറസ് 38%, മഗ്നീഷ്യം 12%, പൊട്ടാസ്യം 18% എന്നിവ ലഭിക്കുവാനായി ഒരു കപ്പ് തൈര് മാത്രം കഴിച്ചാൽ മതി!

വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കും. ഇത് മാത്രമല്ല, തൈര് നമുക്ക് ധാരാളം പ്രോട്ടീൻ നൽകുന്നു, ഓരോ 200 ഗ്രാം തൈരിലും 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഊർജ്ജ ചിലവ് വർദ്ധിപ്പിക്കുന്നതിലൂടെ നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നു.

വയറ്റിലെ ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സാണ് ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലെയുള്ള സാധാരണ വയർ സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം പകരുന്ന ഇവ രണ്ടും തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വയറിളക്കത്തിൽ നിന്നും മലബന്ധത്തിൽ നിന്നും സംരക്ഷിക്കുന്നതിനോടൊപ്പം വയർ വായുകോപം മൂലം വീർക്കുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മലശോധനയുടെ ആവൃത്തി നിയന്ത്രിക്കുന്നതിനും ഇവ സഹായകരമാണ്.

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരിൽ കാണപ്പെടുന്നു. അതിനാൽ തൈര് ഒരു ദിവസം കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും കഴിക്കുന്നത് അസ്ഥികളുടെ പിണ്ഡവും സാന്ദ്രതയും വർദ്ധിപ്പിക്കാൻ  സഹായിക്കും.

തൈരിൽ കൂടുതലും പൂരിത കൊഴുപ്പും, ചെറിയ അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കൂടിയ പാൽ ഉൽപന്നങ്ങളിൽ നിന്നും പൂരിത കൊഴുപ്പ് കഴിക്കുന്നത് ശരീരത്തിൽ നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.

 

 

കൂടാതെ, തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമായ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Back to top button
error: