മൈസൂരു: ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച മൈസൂരുവില്‍ നടന്ന എസ്‌എന്‍ഡിപി യോഗം നേതൃക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.
എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.