
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടര വര്‍ഷം കഠിന തടവും എണ്‍പത്തി അയ്യായിരം രൂപ പിഴയും വിധിച്ചു.
കോട്ടപ്പടി കൊള്ളിപ്പറമ്ബ് കോഴിപ്പുറം വീട്ടില്‍ രഞ്ജിത് (മോഹന്‍ലാല്‍ 31 )നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ല്‍ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം.
17കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് പ്രതി. പ്രോസിക്യൂഷന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ പി ആര്‍ ജമുന ഹാജരായി.






