ദോഹ : ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തറില്‍ എത്തുന്ന ലോകമെമ്ബാടുമുള്ള സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും ആരോഗ്യസേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരിക്കും (എച്ച്എംസി) ഇത്.കഴിഞ്ഞദിവസം മന്ത്രാലയം ആരംഭിച്ച സ്പോര്‍ട്സ് ഫോര്‍ ഹെല്‍ത്ത് വെബ്സൈറ്റിന്റെ ‘ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍’ വിഭാഗത്തിന് കീഴിലും സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യ സേവനം അവശ്യമുള്ളവര്‍ ഹയ്യകാര്‍ഡ് ആരോഗ്യ കേന്ദ്രത്തില്‍ ഹാജരാക്കണം.
എച്ച്എംസിയുടെ ഷെയ്ഖ ഐഷ ബിന്ത് ഹമദ് അല്‍ അത്തിയാ ഹോസ്പിറ്റല്‍, അല്‍ വക്ര ഹോസ്പിറ്റല്‍, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, ഹസ്ം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റല്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രത്യേകം സജ്ജമാക്കും.ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ഇവന്റുകളിലും പ്രത്യേക ആരോഗ്യ സേവനകേന്ദ്രം തുറക്കും.