NEWS

ടിക്കറ്റ് എടുക്കാതെ തങ്കരാജിനെ തേടിയെത്തിയത് 2.50 കോടി !!

തിരുവനന്തപുരം:ഇത്തവണ ഓണം ബംപര്‍ ടിക്കറ്റ് എടുത്ത് ഒന്നാം സമ്മാനം നേടിയ അനൂപിനൊപ്പം ടിക്കറ്റ് എടുക്കാതെ ഒരാള്‍ കൂടി കോടീശ്വര പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചിറയിന്‍കീഴ് സ്വദേശിയായ തങ്കരാജാണ് ആ വ്യക്തി.
 ഭഗവതി ലോട്ടറിയെന്ന ഏജന്‍സിയിട്ടിരിക്കുന്ന തങ്കരാജിനെ തേടിയെത്തിയത് 2.50 കോടിയാണ്. മറ്റു നികുതികള്‍ കഴിച്ച്‌ ഏകദേശം ഒരുകോടി 55 ലക്ഷം രൂപ തങ്കരാജിന് ലഭിക്കും.
അഞ്ചു ബമ്ബറുകള്‍ കൈയിലൂടെ കടന്നു പോയ കഥയാണ് തങ്കരാജിന് പറയാനുള്ളത്.ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ തിരുവനന്തപുരം ബ്രാഞ്ച് വഴി വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ ആദ്യമായിട്ടല്ല തങ്കരാജിനെ തേടി ബംപര്‍ ഭാഗ്യമെത്തുന്നത്. 2015 മുതല്‍ തങ്കരാജിനെ തേടി ഇടയ്ക്കിടയ്ക്ക് ബംപര്‍ സമ്മാനങ്ങള്‍ വിരുന്നെത്താറുണ്ട്. 2015ലെ ഓണം ബംപര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റും വില്‍പ്പന നടന്നത് തങ്കരാജിന്‍്റെ ഭഗവതി ഏജന്‍സി വഴിയായിരുന്നു. ഏഴുകോടി രൂപയായിരുന്നു അന്ന് ഒന്നാം സമ്മാനം. ഏജന്‍സി കമ്മീഷനായി ലഭിച്ചത് 70 ലക്ഷം രൂപയും മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ ഒന്നാം സമ്മാനവുമായാണ് ആ വര്‍ഷം ടിക്കറ്റ് പുറത്തിറങ്ങിയത്. അതിന്‍്റെ ആദ്യ സമ്മാനം തന്നെ ഭഗവതി ഏജന്‍സിയെ തേടിയെത്തുകയായിരുന്നു.

അതുകഴിഞ്ഞ് 2016ലും ബംപര്‍ ഭാഗ്യം തങ്കരാജിനുണ്ടായി. ആ വര്‍ഷത്തെ സമ്മര്‍ ബംപര്‍ ടിക്കറ്റ് വില്‍പ്പന നടന്നത് ഭഗവതി ഏജന്‍സി വഴിയായിരുന്നു. രണ്ടു കോടി രൂപയായിരുന്നു അന്ന് സമ്മര്‍ ബംപര്‍. ഏജന്‍സി കമ്മീഷനായി ലഭിച്ചത് 20 ലക്ഷം രൂപയായിരുന്നു. പിറ്റേവര്‍ഷവും ഭഗവതി ഏജന്‍സിയിലൂടെ തങ്കരാജിനെ ബംപര്‍ ഭാഗ്യം തേടിയെത്തി. ഒന്നല്ല, രണ്ടുതവണ. 2017ലെ വിഷു ബംപറായ നാലുകോടി രൂപയുടെ ടിക്കറ്റാണ് ഭഗവതി ഏജന്‍സി വഴി വില്‍പ്പന നടന്നത്. ഏജന്‍സി കമ്മീഷനായി 40 ലക്ഷം അപ്പോഴും ലഭിച്ചു. അതേ വര്‍ഷം തന്നെ വില്‍പ്പന നടത്തിയ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റിന്‍്റെ ഒന്നാം സമ്മാനവും ഭഗവതി ഏജന്‍സിക്കായിരുന്നു. അതും നാലു കോടിയായിരുന്നു. ഏജന്‍സി കമ്മീഷനായി 40 ലക്ഷം അപ്പോഴും ലഭിച്ചു.

അതിനുശേഷമുള്ള ചെറിയ ഇടവേള കഴിഞ്ഞപ്പോള്‍ 25 കോടിയുടെ സാക്ഷാല്‍ ഓണം ബംപര്‍ തന്നെ ഭഗവതി ഏജന്‍സിയെ കടാക്ഷിക്കുകയായിരുന്നു.നിലവില്‍ ഓണം ബംപര്‍ കമ്മീഷനായി രണ്ടര കോടിയാണ് ലഭിക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം ടിവിഎസ് പിടിച്ചിട്ട് രണ്ടുകോടി മുപ്പത്തിയേഴ് ലക്ഷത്തി അന്‍പതിനായിരം രൂപ അക്കൗണ്ടില്‍ വരും. അതിനുശേഷം 30 ശതമാനം ഇന്‍കം ടാക്സ്, സര്‍ചാര്‍ജ്, സെസ് എന്നിവ സര്‍ക്കാരിന് ഒടുക്കണം. എയല്ലാം കൂടി 39 ശതമാനം വരുമത്. അതു കഴിഞ്ഞ് ഏകദേശം ഒരു കോടി 52 ലക്ഷം രൂപ തങ്കതാജിന് സ്വന്തമാകും.

Signature-ad

 

 

ഇത്രയും കാലത്തിനിടയ്ക്ക് സബ് ഏജന്‍സി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് സമ്മാനമടിക്കുമ്ബോള്‍ ലഭിക്കുന്ന ഏജന്‍സി കമ്മീഷന്‍ താന്‍ എടുത്തിട്ടില്ലെന്നും തങ്കരാജ് പറയുന്നു.

Back to top button
error: