പല്ലിലെ മഞ്ഞ നിറത്തിന് പ്രധാന കാരണങ്ങള്‍
1. ദിവസവും ചായയും കാപ്പിയും കുടിക്കുന്നത് അല്ലെങ്കില്‍ വൈന്‍ സോഡ പോലുള്ളവ കുടിക്കുന്നത്
2. കൃത്യമായ ദന്തശുചിത്വം പിന്തുടരാത്തത്
3. പ്രായമാകുംതോറും ഭക്ഷണത്തിലും പാനിയങ്ങളിലും നിന്നും ഉണ്ടാകുന്ന ആസിഡുകള്‍ കാരണം ഇനാമല്‍ മാറാന്‍ സാധ്യതയുണ്ട്
4. വായിലൂടെ ശ്വസിക്കുന്നത്
5. ബ്ലൂബറീസ്, ചെറികള്‍, ബീറ്റ്‌റുട്ട്, മാതളം തുടങ്ങിയ ഭക്ഷണങ്ങള്‍
6. ചില മരുന്നുകളുടെ ഉപയോഗം
7. പാന്‍ മസാല, പുകവലി, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം
പല്ല് തേക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാം
പല്ല് വെളുപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും ലഭ്യമായതുമായ പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ബേക്കിംഗ് സോഡ. ഇത് സോഡിയം ബൈകാര്‍ബണേറ്റ് എന്നും അറിയപ്പെടുന്നു. പല്ല് വെളുപ്പിക്കുകയും നിറവ്യത്യാസം കുറയ്ക്കുകയും ചെയ്യുന്നു. ബേക്കിംഗ് സോഡയും ആലം (alum) പൊടിയും തുല്യ അനുപാതത്തില്‍ യോജിപ്പിച്ച ശേഷം പല്ലില്‍ മൃദുവായി തേയ്ക്കുന്നത് വളരെ ഉപയോഗപ്രദമാണ്. ആഴ്ചയില്‍ രണ്ടുതവണ പല്ല് തേക്കുമ്ബോള്‍ ഇത് ആവര്‍ത്തിക്കുക. ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും നല്ലതാണ്. എന്നാല്‍ പതിവായുള്ള ഉപയോഗം പല്ലിന് ദോഷം ചെയ്യും.
വേപ്പിന്‍ തണ്ട്
പണ്ട് കാലം മുതല്‍ പ്രശസ്തമായ ആയുര്‍വേദ ഔഷധങ്ങളില്‍ ഒന്നാണ് വേപ്പ്. വേപ്പിന്‍ ചില്ലകള്‍, തടികള്‍ എന്നിവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. പല ടൂത്ത് പേസ്റ്റുകള്‍ക്കും ഇതില്ല എന്നതാണ് സത്യം. ആന്റി-ഇന്‍ഫ്‌ലമേറ്ററിയും ആന്റി ബാക്ടീരിയല്‍ സ്വഭാവവും ഉള്ളതിനാല്‍ വേപ്പിന് മഞ്ഞ കറ നീക്കം ചെയ്യാന്‍ മാത്രമല്ല, പല്ലുകള്‍ വെളുപ്പിക്കാനും മോണയെ ശക്തിപ്പെടുത്താനും കഴിവുണ്ട്. കൂടാതെ ദുര്‍ഗന്ധം ഇല്ലാതാക്കി ബാക്ടീരിയകളെ അകറ്റി നിര്‍ത്താനും വായുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. വെള്ളത്തില്‍ മുക്കിയ മൃദുവായ വേപ്പ് തണ്ട് ഉപയോഗിക്കുന്നതാണ് ഉചിതം.
തുളസിയില
പല്ല് വെളുപ്പിക്കാനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ് വീടുകളില്‍ വളരെ സുലഭമായി കാണപ്പെടുന്ന തുളസി. ഉണക്കി പൊടിച്ച തുളസി ഇല കടുക് എണ്ണയുമായി യോജിപ്പിച്ച് പല്ലില്‍ തേയ്ക്കാം. പല്ലിന്റെ മഞ്ഞ നിറം മാറി വായ് നാറ്റത്തെ അകറ്റാന്‍ സഹായിക്കുന്നു തുളസിയില. വായിലെ ബാക്ടീരിയയെ കൊല്ലാനും ഇത് സഹായിക്കും.
മാവില
മുത്തച്ഛൻമാർ രാവിലെ പല്ല് തേക്കാൻ ഉപയോഗിച്ചിരുന്നത് പഴുത്ത മാവിലയായിരുന്നു. മുറ്റത്തു വീണ് കിടക്കുന്ന നല്ല മുഴുത്ത മാവില ചുരുട്ടി പല്ല് തേച്ച്, ഈർക്കിലിയെടുത്ത് പല്ലിന്റെ ഇടയിലെ നാരെല്ലാം കുത്തി കളഞ്ഞ് വായ കഴുകി വൃത്തിയാക്കുന്ന കാരണവൻമാർ…അവർക്കു പല്ല് വേദനയുണ്ടാകാറില്ലായിരുന്നു, പല്ലിന് കേടും.