തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ ! കേരള പൊലീസിന്റെ ആള്‍ക്കോ സ്‌കാന്‍ വാന്‍ ഉള്‍പ്പെടെയുള്ള ടീം രംഗത്ത്.
മദ്യവും ലഹരിവസ്തുക്കളും മറ്റും ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ കിടിലന്‍ സങ്കേതിക വിദ്യയുമായിട്ടാണ് ഇത്തവണ പൊലീസിന്റെ വരവ്.
ലഹരി മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും ഉമിനീര്‍ പരിശോധന നടത്തി അപ്പോള്‍ത്തന്നെ ഫലം അറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.