പനാജി: കൂറുമാറി എത്തിയവര്‍ക്ക് ഗോവയിൽ മന്ത്രിസ്ഥാനം നൽകുമെന്ന് ബിജെപി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടത്.ആകെയുള്ള 11 എംഎല്‍മാരില്‍ 8 പേരും കൂറുമാറി ബിജെപിയില്‍ ചേരുകയായിരുന്നു.ഇതോടെ 40 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് 3 പേരിലേക്ക് ചുരുങ്ങി.
അതേസമയം പ്രതിപക്ഷനേതാവ് മൈക്കൽ ലോബോയെയും വിമത നീക്കത്തില്‍ ഒപ്പം നിന്ന ദിഗംബര്‍ കാമത്തിനെയും അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും തീരുമാനം നീട്ടിക്കൊണ്ട് പോവുകയായിരുന്നു സ്പീക്കര്‍ ചെയ്തത്.പണം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് ബിജെപിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.