പാലക്കാട്: മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. 15 വയസ് പ്രായമുള്ള പിടിയാനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുത പ്രവാഹമുള്ള കുരുക്കാണ് അപകടം വരുത്തിയതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുലര്‍ച്ചെ നെല്‍പ്പാടത്താണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയിരുന്നതാണ്. മനുഷ്യര്‍ക്ക് ഉള്‍പ്പെടെ ജീവഹാനി സംഭവിക്കാവുന്ന മട്ടിലുള്ള കെണിയാണെന്ന് വനംവകുപ്പ് പറഞ്ഞു