മുംബൈ: നാലാമത്തെ ദിവസവും മുന്നേറ്റത്തില്‍ സൂചികകള്‍. സെന്‍സെക്സ് 60,500ഉം നിഫ്റ്റി 18,000 വും പിന്നിട്ടു. 451.03 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 60,566.16ല്‍ ക്ലോസ്ചെയ്തു. നിഫ്റ്റിയാകട്ടെ 130.50 പോയന്റ് ഉയര്‍ന്ന് 18,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഇരു സൂചികകളും അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
വിദേശ നിക്ഷേപകര്‍ തന്ത്രം മാറ്റിയതാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. വില്പനക്കാരില്നിന്ന് വാങ്ങലുകാരായി അവര്‍. റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ പിന്തുണകൂടിയായപ്പോള്‍ സൂചികകള്‍ക്ക് മുന്നേറാന്‍ കാലതാമസമുണ്ടായില്ല. ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്‍ബലത്തില്‍ വിപണിയെ റെക്കോഡ് ഉയരത്തിലേയ്ക്ക് നയിച്ചേക്കാനും ഇടയുണ്ട്.
സെന്‍സെക്സിലെ 30 ഓഹരികളില്‍ 23ഉം നിഫ്റ്റിയിലെ 50 ഓഹരികളില്‍ 34ഉം നേട്ടത്തിലായിരുന്നു. ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.