NEWS
പ്രോട്ടോകോൾ ലംഘന പരാതിയിൽ വി മുരളീധരന് ക്ളീൻ ചിറ്റ് നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോകോൾ ലംഘന പരാതിയിൽ മന്ത്രിയ്ക്ക് ക്ളീൻ ചിറ്റ് നൽകി പ്രധാനമന്ത്രിയുടെ ഓഫീസ് .മുരളീധരൻ പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടില്ല എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ .
ഇതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ നിർദേശം തേടിയിരുന്നു .എന്നാൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ല എന്നാണ് വിവിധ വകുപ്പുകൾ റിപ്പോർട്ട് നൽകിയത് .അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു .
2019 ൽ അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പ്രോട്ടോകോൾ ലംഘിച്ച് പി ആർ ഏജൻസി ഉടമ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്നായിരുന്നു പരാതി .ഇക്കാര്യം ഉന്നയിച്ച് ലോക് താന്ത്രിക് ജനതാദൾ നേതാവായ സലീം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നത്.മാധ്യമപ്രവർത്തക എന്ന നിലയ്ക്കാണ് സ്മിത മേനോൻ പങ്കെടുത്തത് എന്നാണ് മുരളീധരന്റെ വിശദീകരണം .