
കണ്ണൂര്‍: ട്രെയിനില്‍ കടത്തിയ പുകയില ഉല്പന്നങ്ങളും മദ്യവും പിടികൂടി. നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്സ്പ്രസില്‍ അനധികൃതമായി കടത്തിയ പുകയില ഉല്പന്നങ്ങളും ഗോവന്‍ നിര്‍മിത മദ്യവുമാണ് പിടികൂടിയത്. കണ്ണൂര്‍ ആര്.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഓണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പുകയില ഉല്പന്നങ്ങളും മദ്യവും പിടികൂടിയത്. കാസര്‍ഗോഡിനും കണ്ണൂരിനും ഇടയില്‍, ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചിന്റെ ശൗചാലയത്തോടനുബന്ധിച്ച് സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 66,000 രൂപയുടെ 50 കിലോ പുകയില ഉല്പന്നങ്ങളും 15,000 രൂപ വിലയുള്ള 42 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ നടപടികള്‍ക്കായി പുകയില ഉല്പന്നങ്ങളും മദ്യവും കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.






