KeralaNEWS

കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് വീട്ടിലേക്ക്‌, ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്‌

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗ്രാമത്ത് ടൈൽസ് കയറ്റിവന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക്‌ ഇടിച്ചുകയറി. അപകടസമയം വീട്ടിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൊച്ചിയിൽനിന്ന്‌ ടൈൽസുമായി പരശുവയ്ക്കലിലെ കടയിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറായ കൊച്ചി സ്വദേശി ബാബു(23)വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് പൊട്ടലേൽക്കുകയും സ്റ്റിയറിങ് നെഞ്ചിലിടിച്ച് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലോറിയുടെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിൻകര അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പദ്മകുമാറിന്റെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.

Signature-ad

ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ വെട്ടിപ്പൊളിച്ചു. ബാബുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: