ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. ഇതിലടങ്ങിയിരിക്കുന്ന ക്യാപസിസി ൻ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും.
ജീവകങ്ങൾ ആയ എ,സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് കാന്താരിമുളക്. ഇതു മാത്രമല്ല കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി ഒരാൾ വിചാരിച്ചാൽ മതി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്.
ജീവകം c ധാരാളമുള്ളതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് വിശേഷാൽ കഴിവുണ്ട്. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് ഉത്തമം ആണ് കാന്താരി.