
ദില്ലി: വിവാഹ ബന്ധത്തിലെ ബലാൽസംഗം കുറ്റകരമാണോയെന്ന വിഷയത്തിൽ ഈ മാസം 19 തിന് വാദം കേൾക്കാമെന്ന് സുപ്രീം കോടതി. വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇളവിനെതിരായ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി സുപ്രീം കോടതിക്ക് വിട്ടിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ രണ്ട് ജഡ്ജിമാർ വ്യത്യസ്ത വിധികൾ നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷൻ ബഞ്ച് തീരുമാനം സുപ്രീംകോടതിക്ക് വിട്ടത്. ഈ മാസം പത്തൊമ്പതിന് വിഷയത്തിലുള്ള എല്ലാ ഹർജികളും ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു.






