NEWS

70 ലക്ഷംരൂപ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജീവിന്

തൊടുപുഴ:  കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷംരൂപ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജീവിന്.
സ്ഥിരമായി 10 ലോട്ടറി ടിക്കറ്റെങ്കിലും എടുക്കുന്ന ഏഴല്ലൂര്‍ നടുവിലെ വീട്ടിൽ രാജീവ് ഇന്നലെ 23 ടിക്കറ്റുകളാണ് എടുത്തത്. ഇതില്‍ മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിച്ചു.
നാട്ടുകാരനായ മനോഹരനില്‍ നിന്നാണ് രാജീവ് സമ്മാനര്‍ഹമായ ലോട്ടറി വാങ്ങിയത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. ലോട്ടറിയടിച്ച പണത്തിന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണമെന്നാണ് രാജീവിന്റെ ആഗ്രഹം.

Back to top button
error: