കൊൽക്കത്ത:രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ കൊല്ലപ്പെട്ട നിലയില്‍ തോട്ടില്‍ കണ്ടെത്തി.
ആഗസ്റ്റ് 22 ന് കൊല്‍ക്കത്തയിലെ ബാഗിഹാട്ടിയില്‍ നിന്ന് കാണാതായ അതനു ഡേ, അഭിഷേക് നസ്കര്‍ എന്നിവരെയാണ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ സൗത്ത് 24 പര്‍ഗാനാസിലെ ബസന്തിയില്‍ റോഡരികിലെ കനാലില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര് ഇപ്പോഴും ഒളിവിലാണ്. അഭിജിത് ബോസ് (25), സമീം അലി (20), സാഹില്‍ മൊല്ല (20), ദിബ്യേന്ദു ദാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും അതനു ഡേയുടെ കുടുംബ സുഹൃത്തുമായ സത്യേന്ദ്ര ചൗധരിയും കൂട്ടാളിയും ഒളിവിലാണ്.
വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളോട് പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.